o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


   ഇന്ന് മാഹിയിൽ 12 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


11 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെ   ലഭ്യമായതും ഒരു ഫലം  കേരളത്തിൽ നടത്തിയ ടെസ്റ്റിലൂടെ ലഭ്യമായതുമാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ഈസ്റ്റ് പള്ളൂരിലെ രണ്ട് പേർക്കും ചെമ്പ്ര, പള്ളൂർ എന്നിവിടങ്ങളിലെ ഒരാൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ   പള്ളൂർ അറവിലകത്ത് പാലത്തിനടുത്ത്  താമസിക്കുന്ന നാല് പേർക്കും മൂലക്കടവ് താമസിക്കുന്ന ഒരാൾക്കും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ ടെസ്റ്റിൽ ഈസ്റ്റ്പള്ളൂരിലെ രണ്ട് പേർക്കും ചെമ്പ്രയിലെ  ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 449 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 7 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 13-01-2021) - 76.


Post a Comment

Previous Post Next Post