o സൗജന്യ അരിവിതരണം ഇന്നും നാളെയും
Latest News


 

സൗജന്യ അരിവിതരണം ഇന്നും നാളെയും


 


സൗജന്യ അരിവിതരണം ഇന്നും

നാളെയും

മയ്യഴി :മയ്യഴിയിലെ മുഴുവൻ എ.എ.വൈ./പി.എച്ച്.എച്ച്. (ബി.പി.എൽ.) റേഷൻ കാർഡ് ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന തീം പ്രകാരം നവംബർ മാസം അനുവദിച്ച സൗജന്യ റേഷൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ വിതരണം ചെയ്യും. ഒരാൾക്ക്

അഞ്ച് കിലോഗ്രാം അരിവീതം രാവിലെ ഒൻപത് മുതൽ ഒന്നുവരെയും ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെയും വിതരണം ചെയ്യും.

മുമ്പ് എ.പി.എൽ. (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് അനുവദിച്ച 20 കിലോ സൗജന്യ അരി വാങ്ങാൻ സാധിക്കാത്ത അർഹരായ

വർക്കും ഈ ദിവസങ്ങളിൽ അരി കൈപ്പറ്റാം.

വിതരണകേന്ദ്രവും ഡിപ്പോ നമ്പറും ചുവടെ.

ജി.എൽ.പി.എസ്, പാറക്കൽ ഡിപ്പോ 1,2,3,4,5,16), യു.ജി.എച്ച്.

എസ്. ചാലക്കര (6,7, 15,18), അവറോത്ത് മിഡിൽ സ്കൂൾ, ഈസ്റ്റ്പള്ളൂർ (8,17), വി.എൻ.പി.ജി.എച്ച്.എസ്.എസ്, പള്ളൂർ (9,10,11,12).

ജി.എൽ.പി.എസ്, പന്തക്കൽ (13,14). റേഷൻ കാർഡും തിരിച്ചറിയിൽ കാർഡുമായി എത്തുന്ന റേഷൻ കാർഡിൽ പേരുള്ള വ്യക്തിക്ക് മാത്രമേ അരി ലഭിക്കുകയുള്ളൂ. മുഖാവരണം ധരിച്ച് സാമൂഹികാകലം

പാലിച്ചായിരിക്കണം അരി കൈപ്പറ്റേണ്ടത്.


Post a Comment

Previous Post Next Post