o മാഹിയിൽ ഫിറ്റ് ഇന്ത്യാ സൈക്ളാത്തോൺ പരിപാടി നടത്തി
Latest News


 

മാഹിയിൽ ഫിറ്റ് ഇന്ത്യാ സൈക്ളാത്തോൺ പരിപാടി നടത്തി


 *മാഹിയിൽ ഫിറ്റ് ഇന്ത്യാ സൈക്ളാത്തോൺ പരിപാടി നടത്തി* 

മയ്യഴി : എക്സൽ പബ്ലിക് സ്കൂൾ മാഹി , വടകര റൈഡേഴ്സിൻറ സഹകരണത്തോടെ ഫിറ്റ് ഇന്ത്യാ സൈക്ളാത്തോൺ സംഘടിപ്പിച്ചു . ശാരീരികക്ഷമത വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും സൈക്ലിങ് പ്രോത്സാഹിപ്പി ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി സ്പോർട്സ് യുവജന ക്ഷേമ മന്ത്രാലയമാണ് സ്പോൺസർ ചെയ്യുന്നത് . വടകരയിൽ എക്സൽ കോളേജ് പ്രിൻസിപ്പൽ സതി എം . കുറുപ്പ് ഫ്ലാഗ് ഓഫ് ചെയ്തു . മാഹി എക്സൽ പബ്ലിക് സ്കൂളിൽ എത്തിച്ചേർന്ന സൈക്ലാത്തോൺ അംഗങ്ങളെ മാഹി പോലീസ് സൂപ്രണ്ട് യു.രാജശേഖരൻ്റെ നേതൃത്വത്തിൽ സ്വീകരിക്കുകയും അനുമോദിക്കുകയും ചെയ്തു .

Post a Comment

Previous Post Next Post