*പി ആർ ടി സി സ്വകാര്യവൽക്കരിക്കില്ല, ജീവനക്കാർ അനിശ്ചിത കാല പണിമുടക്ക് നിർത്തി* പുതുച്ചേരി: മയ്യഴിയടക്കമുള്ള
പി ആ ർ ടിസി യിലെ വിവിധ യൂനിയനുകളിലെ ജീവനക്കാർ ഇന്നു മുതലാരംഭിച്ച അനിശ്ചിത കാല പണിമുടക്ക് നിർത്തിവെച്ചു.സ്വകാര്യ ബസ്സ് ഉടമകളുമായി ചേർന്ന് കരാർ അടിസ്ഥാനത്തിൽ ബസ്സ് സർവ്വീസ് തുടങ്ങുന്നത് നിർത്തി വെക്കുക,ആറു മാസത്തെ ശമ്പള കുടിശ്ശിക നൽകുക,താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് തുടങ്ങിയത്.
ട്രാൻസ്പോർട്ട് മന്ത്രി ഷാജഹാൻ നടത്തിയ ചർച്ചയിൽ ബസ്സ് സ്വകാര്യവൽക്കരണം നിർത്തിവെക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.മറ്റു കാര്യങ്ങൾ യൂനിയൻ പ്രതിനിധികളുമായി ചർച്ച ചെയ്യും .
Post a Comment