ഭാരത് ബന്ദിന് ഐക്യദാർഢ്യം: മാഹിയിൽ
പ്രതിഷേധജാഥയും യോഗവും നടത്തി
കേന്ദ്ര സർക്കാരിൻറ കർഷകദ്രോഹ ബില്ലിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാഹി ബ്ലോക്ക് കോൺഗ്രസിൻറയും പോഷകസംഘടനകളുടെയും ഐ.എൻ.ടി.യു.സി.യുടെയും നേതൃത്വത്തിൽ പ്രതിഷേധ ജാഥയും യോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ:എം.ഡി.തോമസ്, ജനറൽ സെക്രട്ടറി കെ.മോഹനൻ,
കെ.ഹരീന്ദ്രൻ, മഹിളാ കോൺഗ്രസ് അധ്യക്ഷ പി.പി.ആശാലത, കെ.സുരേഷ് എന്നിവർ സംസാരിച്ചു. ജാഥയ്ക്ക് ഐ.അരവിന്ദൻ, നളിനി ചാത്തു, പി.ടി.സി. ശോഭ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
ശ്യാംജിത്ത് പാറക്കൽ എ.പി.ഷീജ എന്നിവർ നേതൃത്വം നൽകി.

Post a Comment