o മാഹിയിൽ തെരുവുനായകൾക്കുള്ള വന്ധ്യകരണ ശസ്ത്രക്രിയക്ക് തുടക്കമായി
Latest News


 

മാഹിയിൽ തെരുവുനായകൾക്കുള്ള വന്ധ്യകരണ ശസ്ത്രക്രിയക്ക് തുടക്കമായി


മാഹി: മാഹി മേഖലയിലെ തെരുവുനായകൾക്ക് വന്ധ്യകരണ ശസ്ത്രക്രിയ ചെയ്യാനുള്ള പദ്ധതി ആരംഭിച്ചു.

പാപ്പിനിശ്ശേരി വെറ്റിനറി ഹോസ്പിറ്റലിന്റെയും ജില്ലാ പഞ്ചായത്ത്, ജില്ലാ മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയും മാഹി നഗരസഭയാണ് പദ്ധതി നടപ്പാക്കുന്നത്.

തെരുവ് നായകളുടെ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നായകളെ പിടികൂടി ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. മാഹി മേഖലയിൽ ആയിരത്തോളം തെരുവുനായകൾ

ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ ആദ്യ ഘട്ടത്തിൽ 200 തെരുവുനായകളെ ശസ്ത്രക്രിയക്ക് വിധേയമാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന്  മാഹി നഗരസഭാ അധികൃതർ പറഞ്ഞു.

പിടികൂടുന്ന നായകളെ ശസ്ത്രക്രിയക്ക് വിധേയമാക്കി 3 ദിവസം കഴിഞ്ഞ് പിടികൂടിയ സ്ഥലത്ത് തന്നെ കൊണ്ടുവിടും. ഇവയെതിരിച്ചറിയാനായി നായകളുടെ ചെവിയിൽ സീലുകൾ പതിക്കും.

Post a Comment

Previous Post Next Post