*ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി എസ് ഡി പി ഐ*
അഴിയൂർ:തദ്ദേശ തെരഞ്ഞെടുപ്പിൽ അഴിയൂർ പഞ്ചായത്തിൽ നിന്നും ഉജ്വല വിജയം നേടിയ എസ് ഡി പി ഐ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി.
വിവേചനമില്ലാത്ത വികസനം എന്ന പ്രമേയം ഉൾപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഇറങ്ങിയ എസ് ഡി പി ഐ മിന്നും നേട്ടമാണ് സംസ്ഥാനത്തും ഒപ്പം അഴിയൂർ പഞ്ചായത്തിലും നേടിയതെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പി. അബ്ദുൽ ഹമീദ് മാസ്റ്റർ (SDPI സംസ്ഥാന ജനറൽ സെക്രട്ടറി) പറഞ്ഞു.
ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സവാദ് വി. പി സ്വാഗതാവും സാഹിർ പുനത്തിൽ നന്ദിയും പറഞ്ഞു.
മുസ്തഫ പാലേരി,AK മജീദ്,16 ആം വാർഡ് മെമ്പർ സാലിം പുനത്തിൽ, 18ആം വാർഡ് മെമ്പർ സീനത്ത് ബഷീർ,സവാദ് വടകര, നസീമ ഹനീഫ മറ്റു ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുത്തു
Post a Comment