പോക്‌സോ കേസിൽ പ്രതിക്ക് ജാമ്യം*
തലശ്ശേരി: പോക്സോ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു.
ഇക്കഴിഞ്ഞ ഏഴിന് വൈകിട്ട് കടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് പോകുന്ന പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ കൊളവല്ലൂർ മുണ്ടത്തോട് സ്വദേശി അഹമദിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പീഡനം നടന്നത് പ്രതിയുടെ ചെറുമകൻ്റെ കല്യാണ ദിവസമായിരുന്നു. കുട്ടിയുടെ പരാതി പ്രകാരമാണ് കൊളവല്ലൂർ പൊലിസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ദിവസമാണ് കൊളവല്ലൂർ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതി കണ്ണൂർ സബ് ജയിലിലേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു. പ്രതി കഴിഞ്ഞ പതിനാലു ദിവസമായി ജയിലിൽ കഴിയുന്നു. പ്രതിക്ക് വേണ്ടി അഡ്വ ഷെറിൻ ബീഗം ഹാജരായി.
Post a Comment