13/12/2020(മരണ വാർത്ത)
എസ് കെ മുഹമ്മദ്
പെരിങ്ങാടി: പെരിങ്ങാടി കല്ലിലാണ്ടി ജുമാമസ്ജിദിന്റെ സമീപം "എസ്കെ" ൽ താമസിക്കുന്ന എസ് കെ മുഹമ്മദ് (78) അന്തരിച്ചു.
ദീർഘകാലം ദുബായ് കസ്റ്റംസിൽ ഉദ്യോഗസ്ഥനായിരുന്നു.
ദുബായ് കെ എം സി സി സ്ഥാപക നേതാക്കളിൽ പ്രമുഖനാണ്.
മുൻ ന്യൂമാഹി ഗ്രാമപഞ്ചായത്ത് അംഗം, ഇന്ത്യൻ റിലീഫ് കമ്മിറ്റി സ്ഥാപക നേതാവ്, ഐ എൻ എൽ ദേശീയ നിർവ്വാഹക സമിതി അംഗം, ഗൾഫ് വ്യൂസ് എഡിറ്റർ, ദുബായ് പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപകൻ, പോണ്ടിച്ചേരി ചന്ദ്രിക ലേഖകൻ, പോണ്ടിച്ചേരി ആൾ ഇന്ത്യാ റേഡിയോ ന്യൂസ് റീഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ കൈത്താങ്ങ് പെരിങ്ങാടിയുടെ ചെയർമാനും, പള്ളിപ്രം മാപ്പിള എൽ പി സ്കൂൾ മാനേജറുമാണ്.
പരേതരായ ഹാജിയാർ കണ്ടി അബ്ദുള്ള മുസലിയാർ - ശങ്കരൻ കണ്ടി അയിഷോമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീബി
മക്കൾ: നവാസ് (മസ്ക്കറ്റ്), അഷിയാന(പോണ്ടിച്ചേരി), നസ്നീൻ.
മരുമക്കൾ: റഫീന (തലശ്ശേരി), ഹസീം (പോണ്ടിച്ചേരി), അഫ്സൽ (ഫേഷൻസ്, തലശ്ശേരി).
സഹോദരങ്ങൾ: എസ്. കെ. ഹുസൈൻ, എസ്. കെ. മഹമ്മൂദ്, എസ്. കെ ബീഫാത്തു, എസ്. കെ. മാഞ്ഞു, പരേതരായ എസ്. കെ. അഹമ്മദ്, എസ് കെ നഫീസ.
ഖബറടക്കം: ഇന്ന് ഞായറാഴ്ച (13/12/2020) രാത്രി 10.00 ന് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment