ജ്വല്ലറി ഉടമയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നു .
തലശ്ശേരി: തലശ്ശേരി മെയിന്‍ റോഡിലെ സവിത ജ്വല്ലറിയുടമ ചക്യത്ത്മുക്ക് സ്‌നേഹയില്‍ പികെ ദിനേശന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ്
സി ബി ഐ അവസാനിപ്പിക്കുന്നത്
2014 ഡിസംബർ 23 നാണ് ദിനേശനെ ജ്വല്ലറിയിലെ പൂജാമുറിയിൽ കുത്തേറ്റ് മരണപ്പെട്ട നിലയിൽ കണ്ടത്.
ദിനേശന്‍ വീട്ടില്‍ എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കടയ്ക്കുള്ളില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്തിയത്.
മോഷണശ്രമമാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു പോലീസ് നിഗമനം.
കടയിലുണ്ടായിരുന്ന അര കിലോയോളം ആഭരണങ്ങൾ മോഷണം പോയിരുന്നു.
എന്നാലവയെല്ലാം മുക്കുപണ്ടങ്ങളായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.
വെറും രണ്ട് പവൻ സ്വർണ്ണം മാത്രമായിരുന്നു നഷ്ടപ്പെട്ടിരുന്നത്.
കൊലയാളികളെപ്പറ്റി വിവരം നല്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലമൊന്നുമുണ്ടായില്ല
ദിനേശന്‍ വധവുമായി ബന്ധപ്പെട്ട് നേരത്തെ ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ദിനേശന്റെ കുടുംബാംഗങ്ങളെയും ഇതരസംസ്ഥാന തൊഴിലാളികളെയുമുള്‍പ്പെടെ സിബിഐ നൂറിലേറെപ്പേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ക്രൈം ബ്രാഞ്ച്
അന്വേഷണത്തിലും പുരോഗതിയില്ലാത്തതിനെത്തുടർന്ന് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു.
കോടതിയിൽ അനുമതി തേടിയ ശേഷമേ
സി ബി ഐ. കേസ് ഫയൽ മടക്കുകയുള്ളു

Post a Comment