o സ്ഥാനാർത്ഥിക്ക് വധഭീഷണി
Latest News


 

സ്ഥാനാർത്ഥിക്ക് വധഭീഷണി


 

സ്ഥാനാർത്ഥിക്ക് വധഭീഷണി

ന്യൂമാഹി : തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂമാഹി പഞ്ചായത്ത് യു.ഡി.എഫ് . ഏഴാം വാർഡ് സ്ഥാനാർഥി യു.കെ.ശ്രീജിത്തിനെ വധിക്കുമെന്ന് ഭാര്യ എം.കെ.റീമയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പോലീസിൽ പരാതി . ഞായറാഴ്ച രാത്രി 9.20 - ഓടെയാണ് സംഭവം . സ്ഥാനാർഥിക്ക് പോലീസ് സംരക്ഷണം നൽകണമെന്നും റീമ നൽകിയ പരാതിയിൽ ആവ ശ്യപ്പെട്ടിട്ടുണ്ട് . ഇതുസംബന്ധി ച്ച ശബ്ദസന്ദേശം പോലീസിന് കൈമാറി , സൈബർ കേസായ തിനാൽ കോടതിയുടെ നിർദേശ ത്തോടെ മാത്രമേ കേസെടുക്കാനാവൂവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് പിറകിൽ സി.പി.എം ആണെന്നും, ന്യൂമാഹി പഞ്ചായത്തിലെ പ്രചരണ സാമഗ്രികൾ നശിപ്പിച്ചും, യു.ഡി.എഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും സി.പി.എം ജനങ്ങളിൽ ഭീതിയുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി

എന്നാൽ  ഈ സംഭവവുമായി എൽ ഡി എഫിനോ, സി.പി.എമ്മിനോ ഒരു ബന്ധവുമില്ലെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി അറിയിച്ചു.



വീഡിയോ കാണാം

    


1 Comments

  1. പുതിയ ഉഡായിപ്പുമായിട്ട് udf

    ReplyDelete

Post a Comment

Previous Post Next Post