*കഞ്ചാവ് കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സാഹസികമായി പിടികൂടി മാഹി ക്രൈം സ്ക്വാഡ്*
മാഹി: കഞ്ചാവ് കേസിൽപ്പെട്ട് റിമാൻ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങി ഒളിവിൽ കഴിയുകയായിരുന്ന തലശ്ശേരി ടെമ്പിൾ ഗേറ്റിലെ ചക്കേരിൻ്റവിട കണ്ണൻ അക്ബർ എന്ന കെ.എൻ അക്ബറിനെ (40)യാണ് മാഹി ക്രൈം സ്ക്വാഡ് തലശ്ശേരി പഴയ സ്റ്റാൻഡ് പരിസരത്ത് നിന്നും ഓടിച്ചിട്ട് പിടികൂടിയത്.
മാഹി പോലീസ് സൂപ്രണ്ട് ഉത്തരവിട്ടതിനെത്തുടർന്ന്
മാഹി സർക്കിൾ ഇൻസ്പെക്ടർ നിയോഗിച്ച ക്രൈം സ്ക്വാഡിലെ ASI പ്രസാദ്, ശ്രീജേഷ് സി.വി എന്നിവർ ചേർന്നാണ് ഓടിച്ചിട്ട് പിടികൂടിയത്.
ക്രൈം സ്ക്വാഡ് ഉദ്യോഗസ്ഥരെ കണ്ടയുടൻ പ്രതി ചാലിൽ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് പിടികൂടുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു

Post a Comment