*യൂത്ത് കോൺഗ്രസ്സ് യോഗത്തിൽ വാഗ്വാദം-മന്ത്രിക്കെതിരെ ആരോപണവുമായി, വൈസ് പ്രസിഡണ്ട് രാജിവെച്ചു*
പുതുച്ചേരി :
മന്ത്രി കന്തസാമിക്കെതിരെ കടുത്ത വിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ജയദീപൻ രാജിവെച്ചു.കഴിഞ്ഞ 16 ന് നടന്ന , യൂത്ത് കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തിൽ ,ചേരി തിരിഞ്ഞ് വാഗ്വാദവും,കയ്യേറ്റ ശ്രമവുമുണ്ടായതിനെ തുടർന്ന് ,താൻ രാജി വെക്കുകയാണെന്നറിയിച്ച് ജയദീപൻ ഇറങ്ങിപ്പോയിരുന്നു.താൻ വൈസ് പ്രസിഡണ്ടായത് മന്ത്രി കന്തസാമിക്കിഷ്ടമായില്ലെന്നും, മന്ത്രി അദ്ദേഹത്തിൻറെ മകനെ ഉപയോഗിച്ച് തൻ്റെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയാണെന്നും,അടുത്ത അസംബ്ളി തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് ലഭിക്കുമെന്ന ഭയത്താൽ , പ്രശനങ്ങളുണ്ടാക്കുകയാണെന്നും ,ഇന്ന്,കോൺഗ്രസ്സ് പ്രസിഡണ്ട് എ വി സുബ്രമണ്യന് നൽകിയ രാജിക്കത്തിൽ ജയദീപൻ ആരോപിച്ചു .

Post a Comment