മാഹി : കർഷകർക്ക് ഐക്യദാർഢ്യവുമായി എത്തിയ കോൺഗ്രസ്സ് ജനറൽ സിക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് മാഹി ബ്ലോക്ക് കോൺ ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി . പ്രതിക്ഷേധയോഗത്തിൽ മാഹി ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ . എംഡി.തോമസ്സ് അദ്ധ്യക്ഷത വഹിച്ചു . സത്യൻ കേളോത്ത് , കെ.വി.ഹരീന്ദ്രൻ , പി.പി.ആശാലത , പി.പി.വിനോദ് സംസാരിച്ചു . കെ.മോഹ നൻ സ്വാഗതവും കെ.സുരേഷ് നന്ദിയും പറഞ്ഞു.വി.ടി.ഷം സുദ്ദീൻ , അൻസിൽ അരവിന്ദ് , അലി അക്ബർ ഹാഷിം , കെ.വി.മോഹനൻ , നളിനി ചാത്തു, സതീശൻ തെക്കെയിൽ , നിഖിൽ രവീന്ദ്രൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി
കർഷക ബിൽ : മാഹിയിൽ കോൺഗ്രസ്സ് പ്രതിക്ഷേധം
MAHE NEWS
0
Post a Comment