വടകര: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മത്സ്യതൊഴിലാളിയുടെ വലകള്‍ കത്തിച്ചു. അഴിത്തല സ്വദേശി സി എച്ച് ബഷീറിന്റെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന വലകള്‍ അജ്ഞാതര്‍ തീയിട്ടതിനെ തുടര്‍ന്ന് കത്തി നശിച്ചത്.
വലിയ മത്സ്യങ്ങള്‍ പിടിക്കുന്ന ഒഴുക്ക വല, ചെമ്മീന്‍ വല, തുടങ്ങിയവ കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ തെങ്ങുകളും അഗ്നിക്ക് ഇരയായിട്ടുണ്ട് സമീപവാസികള്‍ തീ പടരുന്നത് കണ്ടതിനെ തുടർന്ന് വലിയ അപകടം ഒഴിവാകുകയായിരുന്നു. സമീപത്ത് നിരവധി ഫൈബര്‍ ബോട്ടുകളും സൂക്ഷിച്ചിരുന്നു. വടകര പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. തന്റെ സഹോദരനോടുള്ള വ്യക്തിവൈര്യാഗമുള്ളവരാണ് വല നശിപ്പിച്ചതിന് പിന്നിലെന്നും പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നും സി എച്ച് ബഷീര്‍ ആവശ്യപ്പെട്ടു
ഏഴ് ലക്ഷത്തോളം രൂപ വില വരുന്ന വലകളാണ് കത്തി നശിച്ചത്

Post a Comment