o പുതിയ റേഷൻ കാർഡ്-അപേക്ഷ ഓൺലൈൻ വഴി
Latest News


 

പുതിയ റേഷൻ കാർഡ്-അപേക്ഷ ഓൺലൈൻ വഴി


 *പുതിയ റേഷൻ കാർഡ്-അപേക്ഷ ഓൺലൈൻ വഴി* പുതുച്ചേരി :പുതിയ റേഷൻ കാർഡുകൾ ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ 15 ദിവസങ്ങൾക്കകം റേഷൻ കാർഡ് ലഭിക്കാനുള്ള സൗകര്യം രണ്ടാഴ്ച്ചക്കകം ഏർപ്പെടുത്തുമെന്ന് സിവിൽ സപ്ളൈസ് ഡയറക്ടർ ഉദയകുമാർ അറിയിച്ചു.നേരത്തേയുള്ള വിവിധ സർട്ടിഫിക്കറ്റുകൾ നൽകണമെന്ന വ്യവസ്ഥയിൽ ഇളവു നൽകി.അനർഹരായവർ ചുവപ്പ് കാർഡ് കൈവശം വെക്കുന്നതായി പരാതി ലഭിച്ചാൽ അന്വേഷിക്കും.പരാതി 0413 2253345  എന്ന നമ്പറിൽ വിളിച്ചറിയിക്കാവുന്നതാണ്.അരിക്കു പകരം പണം 21-ാം തീയ്യതിക്കുള്ളിൽ ബേങ്ക് അക്കൗണ്ടിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post