മാഹിയിലെ കോവിഡ് വർദ്ധനവിൽ ആശങ്ക
ആരോഗ്യ വകുപ്പ് ഡയറക്ടർ നാളെ മാഹിയിൽ എത്തും
കോവിഡ് 19 പശ്ചാത്തലത്തിൽ കോവിഡ് ബാധിതരുടെ വർദ്ധനവിനെ തുടർന്ന് മാഹിയിൽ കോവിഡ് പരിശോധന വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടർ നാളെ രാത്രി മാഹിയിൽ എത്തും.
വെള്ളിയാഴ്ച്ച മുതൽ മയ്യഴിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കും.
ആരോഗ്യ വകുപ്പ് ഏർപ്പെടുത്തുന്ന വോളൻ്റിയർമാർ വീടുകളിൽ എത്തി ക്യാമ്പിൽ എത്തി പരിശോധന നടത്താൻ ആവശ്യപ്പെടും.
ക്യാമ്പിൽ പങ്കെടുക്കാത്തവരെ വരും ദിവസങ്ങളിൽ വീടുകളിൽ എത്തി പരിശോധന നടത്തും.
ഇത് സംബന്ധിച്ചു ആരോഗ്യ വകുപ്പ് മന്ത്രി മല്ലാടി കൃഷ്ണറാവു ആരോഗ്യ വകുപ്പിന് നിർദേശം നൽകി.

Post a Comment