അഴിയൂരിൽ കലാശക്കൊട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ടൗണുകളിൽ കേന്ദ്രീകരിച്ച് പ്രചരണമില്ല, കർശന നിയന്ത്രണങ്ങൾ പാലിക്കും:
അഴിയൂർ ഗ്രാമ പഞ്ചായത്തിൽ കലാശാ കൊട്ട്, തിരഞ്ഞെടുപ്പ് ദിവസത്തെ നിയന്ത്രണങ്ങൾ, എന്നിവയെ കുറിച്ച് ആലോചിക്കുന്നതിന് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം പഞ്ചായത്തിൽ ചേർന്നു, പ്രചരണം അവസാനിക്കുന്ന പന്ത്രണ്ടാം തിയ്യതി കലാശ പ്രചരണം വൈകുന്നേരം 5 മണിക്ക് അവസാനിപ്പിക്കുവാൻ തീരുമാനിച്ചു, കൂടാതെ പ്രധാന ടൗണുകൾ, ദേശീയപാതയോരം എന്നിവിടങ്ങളിൽ കലാശ കൊട്ട് പ്രചരണം ഉണ്ടായിരിക്കുന്നതല്ല. വാർഡ്തലത്തിൽ പ്രചരണം അവസാനിപ്പിക്കുവാൻ രാഷ്ട്രീയ പാർട്ടികൾ യോജിച്ച് തീരുമാനിച്ചു. തുറസ്സായ വാഹനത്തിൽ പ്രചരണം അനുവദിക്കില്ല ,പോളിംഗ് ദിവസം രാഷ്ട്രീയ പാർട്ടികളുടെ ബൂത്തിൽ ഇരിക്കുന്നവർക്ക് കൈയുറ നിർബന്ധമാണ്. പ്രചരണ രംഗത്ത് കുട്ടികളെ ഒരു കാരണവശാലും പങ്കെടുപ്പിക്കരുത്. വിജയാഹ്ളാദ ദിവസവും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുമെന്ന് രാഷ്ട്രീയ കക്ഷികൾ ഉറപ്പ് നൽകി.യോഗത്തിൽ വരണാധികാരി. കെ.ആശ അദ്ധ്യക്ഷത വഹിച്ചു. ചോമ്പാൽ Cl ടി.എൻ സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.അഴിയൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ പേര് ചിഹ്നം എന്നിവ EVM ൽ നാളെ വ്യാഴാഴ്ച 10.12.20 ന് രാവിലെ 8 മണി മുതൽ ഗവ: കോളജ് മടപ്പള്ളിയിൽ വെച്ച് സെറ്റ് ചെയ്യുന്നതാണ്.സ്ഥാനാർത്ഥി അല്ലെങ്കിൽ ചീഫ് ഏജൻ്റ് എന്നിവർക്ക് പങ്കെടുക്കാം. വരണാധികാരി നൽകിയ തിരിച്ചറിയിൽ കാർഡ് കൊണ്ട് വരണം അഴിയൂർ പഞ്ചായത്തിന് 6 ടേബിളിലാണ് EVM സെറ്റ് ചെയ്യുക.

Post a Comment