o അനുസ്മരണ സമ്മേളനം നടത്തി ബ്ലോക്ക് കോൺഗ്രസ്
Latest News


 

അനുസ്മരണ സമ്മേളനം നടത്തി ബ്ലോക്ക് കോൺഗ്രസ്

 



*അനുസ്മരണ സമ്മേളനം നടത്തി ബ്ലോക്ക് കോൺഗ്രസ്*


 പുതുച്ചേരി മുൻ ഡപ്യൂട്ടി സ്പീക്കറും പള്ളൂരിനെ പ്രതിനിധീകരിച്ച് 25 വർഷക്കാലം എംഎൽഎയും ആയ  എ വി ശ്രീധരന്റെ 4 ാം ചരമ വാർഷിക ദിനത്തിൽ  മാഹി മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി..


ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രമേശ് പറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പുതുച്ചേരി ആഭ്യന്തരമന്ത്രി ഇ.വത്സരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡന്റ് അഡ്വ എം ഡി തോമസ്, ജനറൽ സെക്രട്ടറിമാരായ സത്യൻ കേളോത്ത് ,കെ മോഹനൻ സെക്രട്ടറി കെ വി ഹരീന്ദ്രൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്യംജിത്ത് പറക്കൽ, മഹിളാ കോൺഗ്രസ് അധ്യക്ഷ ശ്രീമതി ആശാലത തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.സെക്രട്ടറി കെ സുരേഷ് നന്ദി പറഞ്ഞു.



Post a Comment

Previous Post Next Post