o തലശ്ശേരി നഗരമദ്ധ്യത്തിൽ മുളക് പൊടി വിതറി കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ
Latest News


 

തലശ്ശേരി നഗരമദ്ധ്യത്തിൽ മുളക് പൊടി വിതറി കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ


 ത​ല​ശേ​രി : തലശ്ശേരിയില്‍  ​ന​ഗ​ര​മ​ധ്യ​ത്തി​ല്‍ വെച്ച് മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി എ​ട്ട് ല​ക്ഷം ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ വാ​രം സ്വ​ദേ​ശി അ​ഫ്സ​ലി​നെ (27) നെ​യാ​ണ് ത​ല​ശേ​രി പോ​ലീ​സ് ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലൂ​ടെ വ​ല​യി​ലാ​ക്കി​യ​ത്.



ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​ല ജി​ല്ല​ക​ളി​ലൂ​ടെ​യും ക​റ​ങ്ങി ന​ട​ന്ന ഇ​യാ​ളെ മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ച്ച്‌ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് സം​ഘം വ​യ​നാ​ട്ടി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​യാ​ളെ ത​ല​ശേ​രി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഡി​വൈ​എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​ന്‍, സി​ഐ കെ.​സ​ന​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു.



ക​ഴി​ഞ്ഞ മാ​സം 16-നാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ പ​ണ​യം വ​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളെ​ടു​ക്കാ​നാ​യി എ​ത്തി​യ​വ​രു​ടെ എ​ട്ട് ല​ക്ഷം രൂ​പ​യാ​ണ് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്.


സ്വ​ര്‍​ണ​മെ​ടു​ക്കാ​നാ​യി സം​ഭ​വ​ത്തി​ലെ പ​രാ​തി​ക്കാ​ര​നാ​യ ധ​ര്‍​മ്മ​ടം സ്വ​ദേ​ശി റ​ഹീ​സും തോ​ട്ടു​മ്മ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി നൂ​റു ത​ങ്ങ​ളുമാണ് ത​ല​ശേ​രി​യി​ലെ​ത്തി​യ​ത്.


ച​ക്ക​ര​ക്ക​ല്ലി​ലെ ജ്വ​ല്ല​റി​യി​ല്‍ നി​ന്നാ​ണ് പ​ണ​യാ​ഭ​ര​ണ​മെ​ടു​ക്കാ​നു​ള്ള തു​ക ഇ​വ​ര്‍​ക്ക് ന​ല്‍​കി​യ​ത്. ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നും ഇ​വ​രോ​ടൊ​പ്പു​ണ്ടാ​യി​രു​ന്നു.


മു​ഹ​മ്മ​ദ​ലി​യേ​യും ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ​യും കാ​റി​ലി​രു​ത്തി​യ ശേ​ഷം റ​ഹീ​സും നൂ​റു ത​ങ്ങ​ളും ഒ​ന്നാം നി​ല​യി​ലു​ള്ള ബാ​ങ്കി​ലേ​ക്ക് സ്റ്റെ​പ്പ് ക​യ​റ​വെ നൂ​റു ത​ങ്ങ​ളും മ​റ്റ് ര​ണ്ട് പേ​രും ചേ​ര്‍​ന്ന് റ​ഹീ​സി​ന്‍റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി പ​ണം ക​വ​ര്‍​ന്നു​വെ​ന്നാ​ണ് പ​രാ​തി.


പ​ണം ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ പ​ച്ച ഷ​ര്‍​ട്ടി​ട്ട​യാ​ള്‍ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലൂ​ടെ പ​ണ​കെ​ട്ടും കൈ​യി​ല്‍ പി​ടി​ച്ച്‌ വേ​ഗ​ത്തി​ല്‍ ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

Post a Comment

Previous Post Next Post