o അറിയിപ്പ്
Latest News


 

അറിയിപ്പ്


 2021 പുതുവത്സരരാവിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളും ഒത്തുചേരലുകളും സൂപ്പർ സ്പ്രെഡർ ഇവന്റുകളായി മാറിയേക്കുമെന്ന് ഭാരത സർക്കാർ ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  


ഇത് COVID-19 പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമാവുകയും അഡ്മിനിസ്ട്രേഷൻ സ്വീകരിക്കുന്ന പ്രതിരോധ നടപടികളെ തടസ്സപ്പെടുത്തുകയും ചെയ്യും.


ആയതിനാൽ  എല്ലാ മാഹി നിവാസികളും വീട്ടിൽ തന്നെ കഴിഞ്ഞുകൊണ്ട്‌  പ്രിയപ്പെട്ടവരുമായി പുതുവത്സര രാവ് ആഘോഷിക്കുവാന്‍ അഭ്യർത്ഥിക്കുന്നു


മാഹി പുഴയോര നടപ്പാത  2020 ഡിസംബർ 31  രാത്രി 8 മണി മുതൽ 2021 ജനുവരി 1  രാവിലെ 6 മണി വരെ അടഞ്ഞ് കിടക്കുന്നതാണ്.


കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി എൻഫോഴ്‌സ്‌മെന്റ് ടീമുകൾ ഇന്ന് വൈകുന്നേരം മുതല്‍ പരിശോധനയിലായിരിക്കും.


ഇക്കാര്യത്തിൽ എല്ലാവരും ഭരണകൂടവുമായി  സഹകരിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.



Post a Comment

Previous Post Next Post