മയ്യഴി:മാഹി നഗരസഭയിലെ റോഡുകളിലും മറ്റും ശുചീകരണ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് കഴിഞ്ഞ ആറ് മാസമായി വേതനം ലഭിക്കുന്നില്ലെന്ന് പരാതി . കൊറോണ രോഗ വ്യാപനത്തെ തുടർന്ന് ജീവിതം ദുരിതപൂർണമായി മാറിയ സ്ത്രീ തൊഴിലാളികൾക്കാണ് വേതനം ലഭിക്കാത്തത് . തൊഴിലാളികളെ കരാർ വ്യവസ്ഥയിൽ നൽകുന്ന സൊസൈറ്റിയാണ് ശമ്പളം നൽ കാത്തത് എന്നാണ്പരാതി . തൊഴിലാളികളുടെ പി.എ ഫ് . വിഹിതം കൃത്യമായി അടക്കാതെ തൊഴിലാളികളെ പട്ടിണിക്കിടുകയാണ് സൊസൈറ്റി ചെയ്യുന്നതെന്ന് ഇത് സംബന്ധിച്ച് തൊഴിൽ വകുപ്പിന് നല്കിയ പരാതിയിൽ ബി ജെ പി മാഹി മേഖല കമ്മിറ്റി ചൂണ്ടിക്കാട്ടി. വേതന കുടിശ്ശിക മുഴുവനും ഉടനെ നല്കിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി മാഹി മേഖല കമ്മിറ്റി അറിയിച്ചു.
ശുചീകരണത്തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നില്ലെന്ന് പരാതി
MAHE NEWS
0

Post a Comment