മയ്യഴി: മത്സ്യബന്ധനത്തിനാ വശ്യമായ മണ്ണെണ്ണ വിതരണം ചെയ്യാനായി ബങ്ക് സ്ഥാപിക്കണമെന്ന മാഹിയിലെ മത്സ്യ ത്തൊഴിലാളികളുടെ ദീർഘ കാലമായുള്ള ആവശ്യം യാഥാർഥ്യമാവുന്നു . ഡോ . വി . രാമചന്ദ്രൻ എം.എൽ.എ. മുൻ കൈയെടുത്തതോടെയാണ് ഇതിന് വഴിയൊരുങ്ങിയിട്ടുള്ളത് . മാഹി കടലോരത്തുതന്നെ മണ്ണണ്ണ ബങ്ക് സ്ഥാപിക്കുക എന്നത് മത്സ്യത്തൊഴിലാളികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു . മണ്ണണ്ണ വിതരണം പാടേ നിർത്തലാക്കുകയും സബ്സിഡി നിരക്കിൽ ലഭിക്കുന്ന സൗകര്യം ഇല്ലാതാവുകയും ചെയ്തതുമൂ ലം മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു . ഇതോടെ ബോട്ടുകൾക്കുള്ള മണ്ണെണ്ണ ഉയർന്ന നിരക്കിൽ വാങ്ങേണ്ട സാഹചര്യമുണ്ടായി . തുടർന്നാണ്
എം.എൽ.എ. വിവിധ കേന്ദ്രങ്ങ ളിൽ നടത്തിയ ഇടപെടൽ വഴി ബങ്ക് സ്ഥാപിക്കാനുള്ള സ്ഥലം റവന്യൂ വകുപ്പ് മാഹി കടലോരത്ത് കണ്ടെത്തിയത് . അത്
ഫിഷറീസ് വകുപ്പിന് കൈമാറുകയുംചെയ്തു . ഭാരത് പെട്രോളിയം അധികൃതർ സ്ഥലം സന്ദർശിച്ച് ബങ്ക് സ്ഥാപിക്കുന്നതിന് അനുകൂലമായ തീരുമാനമെടുക്കുക യുംചെയ്തു . ഫിഷറീസ് വകുപ്പിനു കീഴിലുള്ള പോണ്ടിച്ചേരി സ്റ്റേറ്റ് ഫിഷർമെൻ കോ ഓപ്പറേറ്റിവ് ഫെഡറേഷനാണ് ബങ്ക്
നടത്താനുള്ള ചുമതല . സ്ഥലം ഫെഡറേഷനെ ഏല്പിക്കേണ്ടി വകുപ്പുതല നടപടി പൂർത്തിയായി . വി.രാമചന്ദ്രൻ എം.എൽ.എ. പുതുച്ചേരി സംസ്ഥാന ഫിഷർ മെൻ കോ ഓപ്പറേറ്റിവ് ഫെഡറേഷൻ സെക്രട്ടറി ഗോവിന്ദസാമി , ഫിഷറിസ് അസി . ഡയറക്ടർ വി . ഷാജിമ , മാഹി ഫിഷറീസ് അസി . ഡയറക്ടറുടെ ചുമതല വഹിക്കു ന്ന ഇ.പി.ശിവകുമാർ എന്നിവരു ടെ സാന്നിധ്യത്തിൽ നടന്ന ചട ങ്ങിൽ ഭാരത് പെട്രോളിയം അധികൃതരും പങ്കെടുത്തു

Post a Comment