കോവിഡ് രോഗികൾ താമസിക്കുന്ന സ്ഥലത്തിന് പുറത്ത് പോസ്റ്റർ ഒട്ടിക്കുകയോ സൂചന ബോർഡ് സ്ഥാപിക്കുകയും ചെയ്യരുതെന്ന് സുപ്രീംകോടതി. അതേസമയം പ്രത്യേക കേസുകളിൽ ദുരന്തനിവാരണ നിയമം അനുസരിച്ച് അധികൃതരുടെ നിർദ്ദേശപ്രകാരം പോസ്റ്റർ പതിക്കാം എന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര ത്തിന്റെ മാർഗ്ഗരേഖ സംസ്ഥാനങ്ങൾ പാലിക്കണം. കോവിഡ് രോഗികളുടെ വീടിനുപുറത്ത് പോസ്റ്റർ പതിക്കുന്ന സംസ്ഥാനങ്ങളുടെ നടപടിക്ക് നിയമസാധുതയുണ്ടോ എന്നാണ് ഇതിനെതിരായ ഹർജിയിൽ സുപ്രീംകോടതി പരിശോധിച്ചത്. പോസ്റ്റർ ഒട്ടിക്കുന്ന നടപടി രോഗികളോട് അയിത്തം ഉണ്ടാകാൻ കാരണമാകും എന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വീടിനുപുറത്ത് കോവിഡ് സ്റ്റിക്കർ പതിക്കരുത് സുപ്രീംകോടതി
MAHE NEWS
0

Post a Comment