o കോവിഡ് കാലത്ത് വീടുകളിൽ നിന്ന് 15 ടൺ പാഴ് തുണികൾ ശേഖരിച്ച് ശാസ്ത്രിയമായി സംസ്കരിച്ച് മാതൃക കാട്ടി അഴിയൂരിലെ ഹരിത കർമ്മ സേന പ്രവർത്തകർ
Latest News


 

കോവിഡ് കാലത്ത് വീടുകളിൽ നിന്ന് 15 ടൺ പാഴ് തുണികൾ ശേഖരിച്ച് ശാസ്ത്രിയമായി സംസ്കരിച്ച് മാതൃക കാട്ടി അഴിയൂരിലെ ഹരിത കർമ്മ സേന പ്രവർത്തകർ


അഴിയൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 1600 ലധികം വീടുകളിൽ നിന്ന് 15 ടൺ പാഴ് തുണികൾ കോവിഡ് കാലത്ത്  ശേഖരിച്ച് മാലിന്യ നിർമാർജ്ജന രംഗത്ത് മികവ് കാട്ടി അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേന പ്രവർത്തകർ ,ശേഖരിച്ച തുണികളിൽ    6  ടൺ തുണികൾ കോഴിക്കോട് കേന്ദ്രമായി മാലിന്യ നിർമാർജ്ജന രംഗത്ത് പ്രവർത്തിക്കുന്ന ഗ്രീൻ വേർമ്സ് എന്ന സ്ഥാപനത്തിൻ്റെ സഹായത്തോടെ തമിഴ്നാട്ടിലെ സിമൻ്റ് ഫാക്ടറിയിലേക്ക്  കയറ്റി അയച്ചു. തുണി കയറ്റി അയച്ച വണ്ടിയുടെ ഫ്ളാഗ് ഓഫ് ചോമ്പാൽ CI ടി.എൻ സന്തോഷ് കുമാർ ഷെഡ്രിംഗ്  യുനിറ്റിൽ വെച്ച് നിർവ്വഹിച്ചു.പഞ്ചായത്തിനോ, ഹരിതകർമ്മ സേനക്കോ യാതൊരു ചിലവും ഇല്ലാതെയാണ് പാഴ് തുണികൾ കയറ്റി അയച്ചത്.ഡിസംബർ ഒന്ന് മുതൽ 8 വരെ വിടുകളിൽ നേരിട്ട് പാഴ് തുണികൾ ഹരിത കർമ്മ സേന അംഗ ങ്ങൾ ശേഖരിച്ച് ഷെഡ്രിംഗ് യുനിറ്റിൽ എത്തിക്കുകയായിരുന്നു.പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹരിത കർമ്മ സേന ലീഡർ എ.ഷിനി, ഗ്രീൻ വേർമ്സ് കോഴിക്കോട് പ്രൊജക്ട് കോർഡിനേറ്റർ എ.കെ ഇബ്രാഹിം എന്നിവർ സംസാരിച്ചു. ബാക്കിയുള്ള തുണി അടുത്ത ദിവസം തന്നെ കയറ്റി കയറ്റി  അയക്കുന്നതാണ്

Post a Comment

Previous Post Next Post