മാഹി മേഖലയിലെ വിദ്യാലയങ്ങൾ ഉടനെ തുറക്കില്ല. അഡ്മിനിസ്ട്രേറ്റർ ഓഫിസിൽ വി.രാമചന്ദ്രൻ എംഎൽഎയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം.
കേരള പാഠ്യപദ്ധതി പിൻതുടരുന്ന മാഹിയിൽ കേരളത്തിനൊപ്പം തുറക്കാൻ ധാരണയായത്.
ഫ്രഞ്ച് ഹൈസ്കൂൾ പത്താം
ക്ലാസിൽ ബ്രാവേ പരീക്ഷയ്ക്കള്ള കുട്ടികൾക്ക് സംശയ ദൂരീകരണത്തിനായി അധികൃതരുടെ നിർദേശ പ്രകാരം സ്കൂളിൽ
എത്താമെന്നും തീരുമാനമായി.
അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ് വി
.സുനിൽകുമാർ, രാജശേഖരൻ,
ഡപ്യൂട്ടി ഡയറക്ടർ ഹെൽത്ത്
പ്രേംകുമാർ, സിഇഒ ഇൻചാർജ് ഉത്തമരാജ് മാഹി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രധാനാധ്യാപകർ, വിദ്യാലയങ്ങളിലെ അധ്യാപക രക്ഷാകർതൃ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment