*വടകര കസ്റ്റംസ്‌റോഡില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം*
വടകര: മുനിസിപ്പാലിറ്റിയില്‍ നാല്‍പത്തിയേഴാം വാര്‍ഡില്‍പെട്ട കസ്റ്റംസ്‌റോഡ് മേഖലയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. സംഭവം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി.
റെയില്‍വെ ട്രാക്കിനു സമീപത്തെ നസീബ് എന്ന വീട്ടിനു മുന്നിലെ നടപ്പാതയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ പുലിയെ കണ്ടത്. നായകള്‍ കൂട്ടത്തോടെ കുരക്കുന്നത് കണ്ട് നസീബിലെ അമീന്‍ എന്ന ചെറുപ്പക്കാരന്‍ വീട്ടിനുമുകള്‍ നിലയില്‍ നിന്ന് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. നടപ്പാതയില്‍ നിന്ന പുലി നായകളുടെ ശല്യത്തെ തുടര്‍ന്ന് തൊട്ടടുത്ത ഇടവഴിയിലൂടെ ഓടിപ്പോവുകയായിരുന്നു. പുലിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് ഗള്‍ഫില്‍ നിന്ന് ലീവിനെത്തിയ അമീന്‍ പറയുന്നത്. നായയുടെ ഇരട്ടിവലുപ്പമുള്ള പുള്ളിപ്പുലിയെ തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ വ്യക്തമായി കണ്ടെന്നും അമീന്‍ വടകരവാര്‍ത്തകളോട് പറഞ്ഞു. പുലിയുടെ അലര്‍ച്ചപോലെയുള്ള ശബ്ദം കേട്ടതായി സമീപത്തെ വീട്ടുകാരും പറഞ്ഞു. പുലിയെ കണ്ട കാര്യം അപ്പോള്‍ തന്നെ നാട്ടുകാരെ ഫോണിലൂടെ അറിയിച്ചു. പോലീസിലും വനംവകുപ്പിലും വിവരം കൈമാറി. വീട്ടുകാര്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി. രാവിലെ ഇവിടെ നിന്നു പുലിയുടേതെന്നു തോന്നിക്കുന്ന കാല്‍പാടുകള്‍
കണ്ടെത്തി.
നഗരപ്രദേശമായ ഇവിടെ എങ്ങനെ പുലി എത്തി എന്ന കാര്യത്തില്‍ അതിശയം നിലനില്‍ക്കുകയാണ്. പുലി എങ്ങോട്ട് പോയെന്ന കാര്യത്തിലാണ് ആശങ്ക. ഏതെങ്കിലും പൊന്തക്കാടിലോ മറ്റോ ഒളിച്ചിരിക്കുന്നുണ്ടാവാമെന്നു കരുതുന്നു.
Post a Comment