o പുതുച്ചേരിയിൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പു നടത്താത്തതിനെതിരെ പ്രധാന മന്ത്രി
Latest News


 

പുതുച്ചേരിയിൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പു നടത്താത്തതിനെതിരെ പ്രധാന മന്ത്രി


ന്യൂ ദില്ലി: സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും,പുതുച്ചേരിയിൽ, മുനിസിപ്പൽ -പഞ്ചായത്ത് തെരഞ്ഞെടുപ്പു നടത്താത്തവരാണ്,ജനാധിപത്യത്തെ പറ്റി, തന്നെ പാഠം പഠിപ്പിക്കാൻ മുതിരുന്നതെന്ന് പ്രധാന മന്ത്രി മോദി.


ജമ്മു കാശ്മീരിലെ, സൗജന്യ ഇൻഷൂറൻസ് പദ്ധതി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .


ഇന്ത്യയിലിപ്പോൾ ജനാധിപത്യമില്ല എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പരാമർശിച്ചാണ് പ്രധാന മന്ത്രിയുടെ പ്രസ്താവന .


 കഴിഞ്ഞ ദിവസങ്ങളിൽ , കാർഷിക ബില്ലിനെതിരെയുള്ള സമരത്തിന് പിന്തുണ നൽകി മുഖ്യമന്ത്രി നാരായണസാമി വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.

2011 ലാണ് പുതുച്ചേരിയിൽ മുനിസിപ്പൽ -പഞ്ചായത്ത് തെരഞ്ഞെടുപ്പു നടന്നത്.2018 ൽ,തെരഞ്ഞെടുപ്പ് നടത്തുവാൻ സുപ്രീം കോടതി വിധി വന്നിട്ടും,തെരഞ്ഞെടുപ്പു നടത്താനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. കഴിഞ്ഞ മാസമാണ് റോയ് തോമസിനെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചത്.പ്രധാന മന്ത്രിയുടെ പ്രസ്താവനയോടെ,പുതുച്ചേരിയിൽ മുനിസിപ്പൽ -പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്ന  പ്രതീക്ഷയിലാണ് പൊതുജനങ്ങൾ.

Post a Comment

Previous Post Next Post