o സി.എസ്.സി കേന്ദ്രങ്ങളിൽ പല നിരക്കെന്ന് പരാതി
Latest News


 

സി.എസ്.സി കേന്ദ്രങ്ങളിൽ പല നിരക്കെന്ന് പരാതി


മാഹി : മാഹിയിലെ കോമൺ സർവീസെന്റ റുകളിൽ പലയിടത്തും പലനിരക്ക് ഈടാക്കുന്നതായി ആക്ഷേപം . കേരളത്തിലേതുപോലെ അക്ഷയ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ ഇതിനൊന്നും ഒരു വ്യവസ്ഥയുമില്ല . അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്ന അത്രയും സേവനങ്ങളും സി.എസ്.സി. യിൽ നിന്നും ലഭിക്കുന്നുമില്ല . സി.എസ്.സി. കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾക്ക് ഈ ടാക്കാവുന്ന ഫീസത്രയെന്നു സർക്കാർ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല . ഇത്തരം കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ എന്തൊക്കെയാണെന്നതും അവയ്ക്ക് ഓ രോന്നിനും ഈടാക്കാവുന്ന ഫീസ് എത്രയെന്നും വ്യക്തമാക്കുന്ന ബോർഡും പ്രദർശിപ്പിച്ചിരിക്കണം എന്നാണ് നിയമം . ഇതൊന്നും എവിടെയും പ്രദർശിപ്പിക്കുന്നില്ല .

Post a Comment

Previous Post Next Post