o എം.ബി.സി.സീറ്റ് സംവരണം പുന:സ്ഥാപിക്കണം -എം.എൽ എ
Latest News


 

എം.ബി.സി.സീറ്റ് സംവരണം പുന:സ്ഥാപിക്കണം -എം.എൽ എ


 മയ്യഴി > പുതുച്ചേരി ഇന്ദിരാഗാന്ധി ഗവ. മെഡിക്കൽ കോളേജിൽ മാഹി മേഖലയ്ക്കായി സംവരണം ചെയ്ത സീറ്റുകളിൽ എം.ബി. സി . വിഭാഗത്തെ ഒഴിവാക്കിയ നടപടി തിരുത്തി കഴിഞ്ഞ വർഷം നൽകിയതുപോലെ എം.ബി. സി.ക്കായി സീറ്റ് നിലനിർത്തണമെന്ന് ഡോ . വി.രാമചന്ദ്രൻ എം .എൽ.എ . ആവശ്യപ്പെട്ടു . 

പുതുച്ചേരി മുഖ്യമന്ത്രിയോടും ബന്ധ പ്പെട്ട വകുപ്പുമേധാവികളോടുമാണ് ആവശ്യം ഉന്നയിച്ചത് . കഴിഞ്ഞ അധ്യയനവർഷം ഇതേ അപാകത എം.എൽ.എ.യുടെ ഇടപെടൽ കാരണം തിരുത്തിയിരുന്നു . കഴിഞ്ഞതവണ ആദ്യഘട്ടത്തിൽ ഇതേരീതിയിൽ തന്നെയായിരുന്നു സീറ്റുകൾ നൽകിയിരുന്നത് . ഒടുവിൽ ഔദ്യോഗികതലത്തിൽ ഇടപ്പെട്ടപ്പോൾ തന്നെ എം.ബി.സി ക്കും സീറ്റു നൽകി പുനരുത്തരവ് ഇറക്കുകയായിരുന്നു . മുൻ കീഴ് വഴക്കം പാലിച്ച് ഒ.ബി.സി. , എം.ബി.സി. , ബി.സി. എം . വിഭാഗത്തിനായി ഓരോ സീറ്റുകൾ നൽകാൻ നടപടി കൈക്കൊള്ളണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു .

Post a Comment

Previous Post Next Post