*കണ്ണൻ്റെ കണ്ണിന് വിരുന്നായ് പുല്ക്കൂടൊരുക്കി ആനവാതുക്കൽ ശ്രീ വേണുഗോപാലാലയ ക്ഷേത്രം*
മാഹി: കാലിത്തൊഴുത്തിൽ ജനിച്ചു വീണ ഉണ്ണിയേശുവിനും കന്നുകാലികളുമായി കളിച്ചു വളർന്ന ഉണ്ണിക്കണ്ണനും സമാഗമിക്കുവാൻ ഇടമൊരുക്കി മതസൗഹാർദ്ദത്തിൻ്റെ ഉത്തമ ഉദാഹരണമായി ആനവാതുക്കൽ വേണുഗോപാലാലയക്ഷേത്രത്തിൻ്റെ മുന്നിൽ ഒരുക്കിയ മനോഹരമായ പുല്ക്കൂട്.
കണ്ണന് കണി കാണാൻ
പുൽതൊട്ടിലിൽ ഉണ്ണിയേശു പുഞ്ചിരിച്ചു കിടക്കുന്ന മനോഹരമായ കാഴ്ച്ച
എല്ലാ വർഷവുംഅമ്മത്രേസ്യയുടെ തിരുന്നാളിന് പുണ്യസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണത്തിന് ക്ഷേത്രത്തിൽ വെച്ച് സ്വീകരണവും പൂജിച്ച മാല ചാർത്താറുമുണ്ട്. ഇത്തവണ അത് നടക്കാത്തതിനാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്നും കമ്മിറ്റിക്കാർ പള്ളിയിലെത്തി മാതാവിന് തുളസിമാല അണിയിച്ചതും വാർത്തയായിരുന്നു.
ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് പള്ളി വികാരി ഫാ.ജെറോം ചിങ്ങന്തറ ക്ഷേത്രം സന്ദർശിച്ചതും ശ്രദ്ധേയമായിരുന്നു.
Post a Comment