വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും മയ്യഴിയിലേക്ക് മടങ്ങിയെത്തുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
i. വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
വിദേശത്ത് നിന്നും മടങ്ങി വരാൻ ഉദ്ദേശിക്കുന്ന ആളുകൾ മുൻകൂട്ടിയും മയ്യഴിയിൽ എത്തിച്ചേർന്ന ശേഷവും അഡ്മിനിസ്ട്രേഷനെ ra.mahe@nic.in എന്ന മെയിൽ മുഖേനയോ 9486492452 എന്ന വാട്സ് ആപ്പ് നമ്പർ മുഖേനയോ അറിയിക്കേണ്ടതാണ്.
വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവർ നിർബന്ധമായും 14 ദിവസത്തെ ഹോം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതാണ്. വീടുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തവർ പെയ്ഡ് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തേണ്ടതാണ്.
വിദേശത്ത് നിന്നും മടങ്ങിയെത്തിയതിന് ശേഷം ആറാം ദിവസം എല്ലാവരും RTPCR അല്ലെങ്കിൽ ട്രൂനാററ് ടെസ്റ്റ് നിർബന്ധമായും ചെയ്യേണ്ടതുണ്ട്. ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കിൽ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പുറത്തു പോകാവുന്നതാണ് അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സയ്ക്ക് വിധേയമാകേണ്ടതാണ്.
ii. അന്യസംസ്ഥാനത്ത് നിന്നും മടങ്ങിയെത്തുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
അന്യസംസ്ഥാനത്ത് നിന്നും മടങ്ങി വരാൻ ഉദ്ദേശിക്കുന്ന ആളുകൾ മുൻകൂട്ടിയും മാഹിയിൽ എത്തിയതിന് ശേഷവും അഡ്മിനിസ്ട്രേഷനെ 9486492452 എന്ന വാട്സ് ആപ്പ് നമ്പർ മുഖേന അറിയിക്കേണ്ടതാണ്.
അന്യസംസ്ഥാനത്ത് നിന്നും മടങ്ങിയെത്തുന്നവർ, അന്നേ ദിവസമോ തൊട്ടടുത്ത ദിവസമോ മാഹി ജനറൽ ആശുപത്രിയിൽ വച്ച് RTPCR അല്ലെങ്കിൽ ട്രൂനാററ് ടെസ്റ്റിന് വിധേയമാകേണ്ടതുമാണ്.
പരിശോധന ഫലം പുറത്ത് വരുന്നത് വരെ അവർ ഹോം ക്വാറന്റൈനിൽ കഴിയേണ്ടതാണ്. ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈനിൽ നിന്ന് പുറത്ത് പോകാവുന്നതാണ് അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സയ്ക്ക് വിധേയമാകേണ്ടതാണ്.
(അമൻ ശർമ്മ)
റീജ്യണൽ അഡ്മിനിസ്ട്രേറ്റർ
Post a Comment