o ലേബർ സൊസൈറ്റി നീതി പാലിക്കണം : ബി.ജെ.പി
Latest News


 

ലേബർ സൊസൈറ്റി നീതി പാലിക്കണം : ബി.ജെ.പി


 മാഹി : റോഡുകളിൽ ശുചീകരണ ജോലിചെയ്യുന്നസ്ത്രീ തൊഴിലാളികൾക്ക് മാസമായി വേതനം ലഭിക്കുന്നില്ലെന്നും തൊഴിൽ ഉടമകളായ ലേബർ കോൺട്രാക്ട് സൊസൈറ്റി മനുഷ്യത്വഹീനമായ നിലപാട് തുടരുകയാണെന്നും ബി.ജെ.പി. മാഹി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി . തൊഴിലാളികളുടെ പി.എഫ് . വിഹിതംപോലും കൃത്യമായി അടക്കാതെ തൊഴിലാളികളെ പട്ടിണിക്കിടുന്ന സൊസൈറ്റി മാനേജ്മെന്റ് നിലപാട് തിരുത്തി വേതന കുടിശ്ശിക മുഴുവനും ഉടൻ നൽകണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം സൊസൈറ്റിക്കെതിരെ ഉയർത്തുമെന്നും മാഹി മേഖല പ്രസിഡന്റ് എ.സുനിൽ മുന്നറിയിപ്പ് നൽകി

Post a Comment

Previous Post Next Post