o ആഹ്ളാദപ്രകടനത്തിടെ സംഘർഷം: രണ്ട് പേർക്ക് മാഹി കോടതി ശിക്ഷ വിധിച്ചു
Latest News


 

ആഹ്ളാദപ്രകടനത്തിടെ സംഘർഷം: രണ്ട് പേർക്ക് മാഹി കോടതി ശിക്ഷ വിധിച്ചു

 ആഹ്ളാദപ്രകടനത്തിടെ സംഘർഷം: രണ്ട് പേർക്ക്  മാഹി കോടതി  ശിക്ഷ വിധിച്ചു



മാഹി: ലോകസഭ തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടന്ന അഹ്ളാദപ്രകടനത്തിനിടെ ചെറുകല്ലായി ഹരീന്ദ്രൻ സ്മാരകക്ളബിന് മുമ്പിൽ വെച്ചുണ്ടായ സംഘർഷത്തിൽ സി പി എം പ്രവർത്തകൻ മണിയൂർ വയൽ പവിത്രത്തിൽ അശ്വിന് മർദ്ദനമേറ്റ സംഭവത്തിൽ ബി ജെ പി പ്രവർത്തകരായ ഈച്ചി ചെട്ടിയാൻ വീട്ടിൽ സുനീഷ് (39) , ന്യൂമാഹി കോട്ടക്കുനിയിൽ സജിനേഷ് (36) എന്നിവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി,ഒരു വർഷം തടവും അയ്യായിരം രൂപ പിഴയും മാഹി കോടതി ജില്ലാ മജിസ്ട്രേറ്റ് ബി റോസ്ലിൻ ശിക്ഷ വിധിച്ചു

മാഹി സർക്കിൾ ഇൻസ്പെക്ടറായിരുന്ന ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിൽ മാഹി എസ് ഐ - കെ സി അജയകുമാർ, ഗ്രേഡ് എസ് ഐ സുനിൽ പ്രശാന്ത്,ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ കിഷോർ കുമാർ, എ എസ് ഐ ശ്രീജേഷ് സി വി എന്നിവരാണ് കേസന്വേഷിച്ചത്

ആറ് പേരാണ് കേസിൽ  പ്രതികളായുണ്ടായിരുന്നത് 

മറ്റു നാലു പേരെ തെളിവുകളുടെ അഭാവത്താൽ കോടതി വെറുതെ വിട്ടു

പോസിക്യൂഷന് വേണ്ടി അഡ്വ. പി കെ വത്സരാജ് ഹാജരായി

Post a Comment

Previous Post Next Post