o അനധികൃത ഷവർമ്മ സെൻറർ പൂട്ടിച്ചു.
Latest News


 

അനധികൃത ഷവർമ്മ സെൻറർ പൂട്ടിച്ചു.


 അഴിയൂർ ഗ്രാമ പഞ്ചായത്തും ,ഭക്ഷ്യ സുരക്ഷ വകുപ്പും തട്ട് കടകളിൽ രാത്രി കാല പരിശോധന നടത്തി :



 അനധികൃത .ഷവർമ്മ സെൻറർ പൂട്ടിച്ചു.

അഴിയൂർ ഗ്രാമ പഞ്ചായത്തും, ഭക്ഷ്യ സുരക്ഷ വകുപ്പും തട്ടുകടകളിൽ രാത്രികാല പരിശോധന നടത്തി. ദേശീയ പാതയോരത്തെ 11 കടകളിലാണ് പരിശോധന നടത്തിയത്. മുക്കാളി പഴയ ദേശീയപാതയ്ക്ക് സമീപത്ത് ഭക്ഷ്യാ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തിക്കുന്ന ഷവർമ്മ സെൻറർ അടപ്പിച്ചു. അവിടെ ഉണ്ടായിരുന്ന ഭക്ഷ്യ യോഗ്യാമല്ലാത്ത കോഴിയിറച്ചി നശിപ്പിച്ചു, ഉടമക്ക് നോട്ടീസ് നൽകി. മുക്കാളി ടൗണിൽ പ്രവർത്തിക്കുന്ന ഷവർമ്മ കടയിൽ ഷവർമ്മ ബോക്സിൽ ഗ്ലാസ്സ് ഘടിപ്പിക്കാത്തത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് ഉടമകളെ കൊണ്ട് പരിശോധന സമയത്ത് തന്നെ ഗ്ലാസ്സ് സ്ഥാപിച്ചു.


 പൊടി പടലങ്ങൾ ഷവർമ്മ ബോക്സിലേക്ക് വരാതിരിക്കാനാണ് ഗ്ലാസ്സ് സ്ഥാപിക്കുന്നത്.

തട്ട് കടകളിൽ വെള്ള പരിശോധന റിപ്പോർട്ട് ഹാജാരാക്കുവാൻ നിർദ്ദേശം നൽകി.

3 ദിവസത്തിനകം വെള്ളം പരിശോധിച്ചെല്ലെങ്കിൽ കടകൾ അടപ്പിക്കുന്നതാണ്. പഴകിയ എണ്ണ തട്ട് കടകളിൽ നിന്ന്‌ നശിപ്പിച്ചു .

അപാകതകൾ കണ്ട കടകൾക്ക് നോട്ടീസ് നൽകി. 

മുക്കാളി ടൗണിൽ വാഹനത്തിൽ കിഴങ്ങ് വിൽക്കുന്ന വാഹനം നീക്കം ചെയ്തു.തട്ട് കടകളിൽ യാതൊരു കാരണവശാലും ഭക്ഷണം ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല, പാർസൽ മാത്രം നൽകാൻ നിർദ്ദേശം നൽകി, കുഞ്ഞിപ്പള്ളി ടൗണിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ട് കടക്ക് നോട്ടീസ് നൽകി എല്ലാ കടകളിലും കോവിഡ് കാലത്തെ കച്ചവടം സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശം നൽകി, കൈയ്യുറ ധരിക്കാതെയും, കൂട്ടം കൂടി നിന്നുമുള്ള കച്ചവടവും അനുവദിക്കുന്നതല്ല, തുടർ പരിശോധനയിൽ അപാകതകൾ കണ്ടാൽ കടകൾ അടച്ച് പൂട്ടുന്നതാണ്. വെള്ളം ടെസ്റ്റ് ചെയ്തു ഭക്ഷ്യാ സുരക്ഷ വകുപ്പിൻ്റെ രജിസ്ട്രേഷൻ, പഞ്ചായത്ത് ലൈസൻസ് എന്നിവ നിർബന്ധമായും തട്ട് കട ഉടമസ്ഥർ എടുക്കേണ്ടതാണ്. രാത്രി കാല പരിശോധനക്ക് ബേപ്പൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ ജോസഫ് കുര്യാക്കോസ്, കുറ്റ്യാടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ പി.ജി.ഉൻമേഷ്, അഴിയൂർ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, പഞ്ചായത്ത് സെക്ഷൻ ക്ളർക്ക് സി.എച്ച്.മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post