അഴിയൂർ ഗ്രാമ പഞ്ചായത്തിലെ തിരഞ്ഞെടുപ്പിൽ 33 ബൂത്തുകളിലും ഹരിത ചട്ടം പാലിക്കുന്നതിന് ഹരിത കർമ്മ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ.
എല്ലാ ബൂത്തുകളിലും ഹരിതസേന ബ്രിഗേഡുകൾ പോളിംഗ് തലേ ദിവസവും പോളിംഗ് ദിവസവും പോളിംഗ് ബൂത്തുകളിൽ കർമ്മനിരതരായി ഉണ്ടാകും.
എല്ലാ ബൂത്തിലും ഉദ്യോഗസ്ഥൻമാരെയും വോട്ടർമാരെയും, സ്വാഗതം ചെയ്ത് ഓലയിൽ സ്വാഗത കമാനങ്ങളും, ഹരിത ചട്ടം പാലിക്കണമെന്ന നിർദ്ദേശ ബോർഡുകളും ഹരിത കർമ്മ സേന സ്വയം നിർമ്മിച്ച് സ്ഥാപിക്കുന്നതാണ്. ഓലയിൽ ഉണ്ടാക്കിയ കൊട്ട എല്ലാ ബുത്തിലും സ്ഥാപിക്കുന്നതാണ്, ഗ്ലൗസ്, മാസ്ക്ക്, പി.പി.ഇ.കിറ്റ് എന്നിവ നിക്ഷേപിക്കുവാൻ ബക്കറ്റും കവറും ബുത്തിന് പുറത്ത് വെക്കുന്നതാണ്. അജൈവ മാലിന്യങ്ങളിൽ ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയുന്നത് ഷെഡ്രിംഗ് യുനിറ്റിൽ കൊണ്ടു പോകുകയും അല്ലാത്തത് ഇൻസുനേറ്ററിൽ സംസ്കരിക്കുകയും ചെയ്യുന്നതാണ്. ബ്രേക്ക് ദി .ചെയിനിൻ്റെ ഭാഗമായി എല്ലാ ബൂത്തിലും ബക്കറ്റിൽ വെള്ളവും മഗ്ഗും വെക്കുന്നതാണ്. കുടിക്കുവാൻ വെള്ളവും സ്റ്റീൽ ഗ്ലാസ്സും ഹരിത കർമ്മ സേന ബൂത്തിൽ നൽകുന്നതാണ്. എല്ലാ ബൂത്തിലും ഹരിത കർമ്മ സേന അംഗങ്ങളെ ഡ്യൂട്ടിക്ക് നിയമിച്ചു.മോഡൽ ബൂത്തായ ചോമ്പൽ നോർത്ത് എൽ.പി. സ്കൂളിൽ രണ്ട് ഹരിത കർമ്മ സേന പ്രവർത്തകർ ഡ്യൂട്ടിയിൽ ഉണ്ടാകുന്നതാണ്. കോവിഡ് കാലത്തെ തിരഞ്ഞെടുപ്പിൽ ഹരിത കർമ്മ സേന അംഗങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ ഉപ വരണാധികാരി ടി.ഷാഹുൽ ഹമീദ് ഹരിത കർമ്മ സേന അംഗങ്ങൾക്ക് നൽകി. സേന ലീഡർ ഷിനിയുടെ നേതൃത്വത്തിൽ ഷെഡ്രിംഗ് യുനിറ്റിൽ വെച്ച് ഓലകൾ കൊണ്ട് കൊട്ട, ബോർഡുകൾ എന്നിവ ഉണ്ടാക്കിയാണ് ഹരിത കർമ്മ സേന മാതൃക കാട്ടിയത്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ എല്ലാ ബൂത്തും പരിസരവും വൃത്തിയാക്കിയിരുന്നു,

Post a Comment