o നിവേദനം നൽകി
Latest News


 

നിവേദനം നൽകി


എൻ എച്ച് എം ജീവനക്കാരുടെ ശമ്പളവർദ്ധനവ് അനുവദിക്കുക, സർക്കാർ വാഗ്ദാനം ചെയ്ത 10,000 രൂപ ഉടനടി നൽകുക,  ആരോഗ്യ വകുപ്പിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ NHM ജീവനക്കാരെ നിയമിക്കുക,

 വാർഷിക ഇൻക്രിമെൻ്റ് യഥാസമയം നൽകുക,

സാനിറ്ററി വർക്കർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുക,     കോവിഡ്  പശ്ചാത്തലത്തിൽ പളളൂർ കമ്മ്യൂണിറ്റി ആശുപത്രി വിപുലീകരിച്ചതിനെ തുടർന്നുണ്ടായ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക,

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  മയ്യഴി സന്ദർശിച്ച പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.മോഹൻകുമാറിന്  കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നിവേദനം നൽകി.  മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്.പ്രേംകുമാർ, അസിസ്റ്റൻറ് ഡയറക്ടർ ഡോ.അശോക് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ , CSO സെക്രട്ടറി കെ.ഹരീന്ദ്രൻ , കെ.എം. പവിത്രൻ, എൻ.മോഹനൻ, സണ്ണി ഫെർണാണ്ടസ്, ലീന, നമിത എന്നിവരാണ് ഡയറക്ടറെ കണ്ടത്.

Post a Comment

Previous Post Next Post