മാഹി : ജെ.എൻ.ജി.എച്ച്.എസ് സ്കൂൾ ലക്ചററും ജി.എസ്.ടി.എയുടെ നിർവ്വാഹക സമിതി അംഗവുമായ റംല ബീവി ഇന്ന് വിരമിക്കും . കുട്ടികളുടെ കലാ - കായിക- സാഹിത്യ പരിപോ ണത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്ന ടീച്ചർ , മേഖലാതല ശാസ്ത്രമേള , ബാലകലാമേള എന്നിവയുടെ സംഘാടനത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് . 1993 ൽ മണിക്കൂർ വേതന അദ്ധ്യാപികയായി സേവനം ടീച്ചർ 1995 ലാണ് ഫ്രഞ്ചു ഹൈസ്ക്കൂളിൽ പ്രൈമറി സ്കൂൾ അദ്ധ്യാപികയായത് . 2002 ൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അർഹതയോടെ നേരിട്ടു ലക്ചററായി നിയമിതയാവുകയായിരുന്നു . സർവ്വീസ് ആരംഭിച്ച കാലം മുതൽ തന്നെ പല വിദ്യാലയങ്ങളിലും ക്ലബ്ബിംഗ് സേവനമനുഷ്ഠിക്കേണ്ടി വന്ന ടീച്ചർ മാ ഹിയിലെ ഫ്രഞ്ചു ഹൈസ്കൂൾ , ജെ.എൻ.ജി.എച്ച്.എസ്.എ സ് , സി.ഇ ബി.ജി.എച്ച്.എസ്.എസ് , ജി.എൽ.പി.എസ് , ചൂടിക്കോട്ട പള്ളൂരിലെ ജി.എം.എസ് , അവറോത്ത് വി.എൻ.പി. ജി.എച്ച്.എസ് , എന്നീ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് . ഹയർ സെക്കൻഡറി മേഖലയിലെ അദ്ധ്യാപികയാണെങ്കിലും , അദ്ധ്യാപക ക്ഷാമം മൂലം ഹൈസ്ക്കൂൾ ക്ലാസുക ളിലും അറബിക് പഠിപ്പിച്ചുവരികയായിരുന്നു
റംല ടീച്ചർ ഇന്ന് വിരമിക്കും
MAHE NEWS
0

Post a Comment