**കോഴിക്കോട് ഷിഗല്ല രോഗലക്ഷണം 50 ഇൽ അധികം പേർക്ക്*
*ജാഗ്രത പാലിക്കുക**
കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗല്ല ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇവിടങ്ങളിൽ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശനിയാഴ്ച കോട്ടാംപറമ്പില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഷിഗല്ല സ്ഥിരീകരിച്ചത്. തുടക്കത്തിൽ അഞ്ച് പേർക്കായിരുന്നു രോഗലക്ഷണം. പിന്നീട് കൂടുതൽ പേർക്ക് രോഗലക്ഷണം കണ്ടെത്തുകയായിരുന്നു.
മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ വെള്ളത്തിൽ കലരുന്നത്. മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷിഗല്ല പടരും.
വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ ഷിഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.
*ഷിഗെല്ല : രോഗലക്ഷണങ്ങൾ* ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുവരുന്നത് . ഒരാഴ്ചയോളം സമയം കൊണ്ടാണ് അപകടകരമായ രീതിയിൽ ബാക്ടീരിയ പെരുകുന്നത് . അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ് . വയറിളക്കം , രക്തവും പഴുപ്പും കലർന്ന മലം , അടിവയറ്റിലെ വേദന , പനി , ഛർദ്ദി , നിർജ്ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ . ഷിഗെല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളിൽ ലക്ഷണങ്ങൾ കാണില്ല . പക്ഷെ അവരുടെ മലത്തിലൂടെ മറ്റുള്ളവർക്ക് ബാക്ടീരിയ പകരും . ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് നല്കിയില്ലെങ്കില് രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നതാണ്
പരിഹാര മാർഗങ്ങൾ . . • തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുക ഭക്ഷണത്തിന് മുമ്പ് കൈ കഴുകുന്നത് ശീലമാക്കുക . ശുചിമുറി ഉപയോഗിച്ചാൽ നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകുക . പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവർ വൃത്തിയായി പാകം ചെയ്ത ഭക്ഷണമാണ് കഴിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക . പൂർണമായും വേവിച്ച ഭക്ഷണം കഴിക്കുക • ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക . പഴകിയ ഭക്ഷണം ഒഴിവാക്കുക . • ഭക്ഷണം എപ്പോഴും അടച്ച് വെക്കുക . ഈച്ചപോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക . കുട്ടികളിലാണ് രോഗ സാധ്യത കൂടുതൽ എന്നത് കൊണ്ട് കുട്ടികളുടെ നഖം കൃത്യമായി വെട്ടി ഒതുക്കുന്നതും , ഭക്ഷണം കഴിക്കുമ്പോൾ കൈകഴുകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക



Post a Comment