*അഴിയൂരിൽ ജനപ്രതിനിധികൾ നാളെ
സത്യപ്രതിജ്ഞ ചെയ്യും :-
അഴിയൂർ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട
അംഗങ്ങൾ നാളെ രാവിലെ10 മണിക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതാണ് .വരണാധികാരി
കെ .ആശ മുതിർന്ന അംഗമായ പന്ത്രണ്ടാം വാർഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.ലീലയ്ക്ക് സത്യാവാചകം ചൊല്ലികൊടുക്കും തുടർന്ന് മറ്റ് അംഗങ്ങൾക്ക് ലീല സത്യാവാചകം ചൊല്ലികൊടുക്കുന്നതാണ് .കോവിഡിന്റെ പാശ്ചാതലത്തിൽ, വിജയിച്ച ജനപ്രതിനിധിയുടെ കൂടെ
5 പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കുവാൻ പാടുള്ളു.
18 മെംബർമാരും അധികാരമേറ്റതിന് ശേഷം പഞ്ചായത്ത് ഭരണ സമിതിയുടെ ആദ്യ യോഗം പഞ്ചായത്തിൽ വെച്ച് ചേരുന്നതാണ്

Post a Comment