*അഴിയൂർ പൂഴിത്തല കടപ്പുറത്തെ മത്സ്യതൊഴിലാളികളെ മർദ്ദിച്ച 4 SDPl പ്രവർത്തകരെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു*
SDPI യുടെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ അഴിയൂർ പൂഴിത്തല ഉൾപ്പെടുന്ന ഒന്നാം വാർഡിൽ മത്സ്യബന്ധന വലയുടെ ജോലി ചെയ്യുന്ന മത്സ്യത്തൊഴിളികളെ അതി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളായ 4 SDPI പ്രവർത്തകരെ ഇന്ന് ചോമ്പാല പോലിസ് പിടികൂടി.
മത്സ്യത്തൊഴിലാളികളായ ഹാരിസ്, ഖലീൽ, ജാഫർ, ബഷീർ, സാഹിർ തുടങ്ങിയവർക്കാണ് മർദ്ദനത്തിൽ
പരിക്കേറ്റത് പല മത്സ്യത്തൊഴിലാളികളെയും മാഹി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി മറ്റു ആശുപത്രികളിലേക്ക് കൊണ്ടുപോയി.
ആക്രമണത്തിന് നേതൃത്വം നൽകിയ SDPI, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ
മാഹി K & K ട്രെഡേഴ്‌സ് ഉടമ അലി , ഹനീഫ , ഇച്ചു എന്ന ഇർഷാദ് , മൻസീർ എന്നിവരാണ് ചോമ്പാല പോലീസിന്റെ പിടിയിൽ ആയത്.അറസ്റ്റിലായ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

Post a Comment