o ഇന്ന് മാഹിയിൽ 20 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്
Latest News


 

ഇന്ന് മാഹിയിൽ 20 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്


   ഇന്ന് മാഹിയിൽ 20 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 15  പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും 4 ഫലങ്ങൾ RTPCR ടെസ്റ്റിലൂടെയും ലഭ്യമായതാണ്. ഒരു ടെസ്റ്റ് കേരളത്തിൽ നടത്തിയതാണ്.


മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ മഞ്ചക്കലിലെ ഒരാൾക്കും   നാലു തറയിൽ ഒരാൾക്കും, പള്ളൂരിൽ ഒരു കുടുംബത്തിലെ 5 പേർ ഉൾപ്പെടെ 9 പേർക്കും, ചാലക്കരയിലെ ഒരാൾക്കും

ഇടയിൽ പീടികയിൽ 

ഒരേ വീട്ടിലെ നാല് പേർക്കും ഇന്ന്  കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ നാലുതറയിൽ താമസിക്കുന്ന ഒരാൾക്കും മഞ്ചക്കൽ താമസിക്കുന്ന ഒരാൾക്കും പള്ളൂരിൽ  താമസിക്കുന്ന ഒരാൾക്കും മുണ്ടോക്കിൽ

താമസിക്കുന്ന ഒരാൾക്കും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ  243 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 20 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 01-12-2020) - 114

Post a Comment

Previous Post Next Post