o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്


 മാഹി കോവിഡ്-19 റിപ്പോർട്ട്

16-12-2020, 6.00 PM


   ഇന്ന് മാഹിയിൽ 13 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 ഇതിൽ 11 പോസിറ്റീവ് ഫലങ്ങൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെയും 2 ഫലങ്ങൾ  RT-PCR ടെസ്റ്റിലൂടെയും  ലഭ്യമായതാണ്. 


  മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ ചാലക്കരയിലെയും കോയോട്ട്തെരുവിലേയും രണ്ട് പേർക്കും വീതവും ഇടയിൽപീടികയിൽ ഒരാൾക്കും പന്തക്കലിൽ മൂന്ന് പേർക്കും   ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്


രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ചാലക്കരയിലും ഈസ്റ്റ് പള്ളൂരിലും ഓരോ ആൾക്ക് വീതം ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ  ചെമ്പ്രയിൽ ഒരാൾക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


പള്ളൂരിൽ താമസിക്കുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിക്കും വിദേശത്ത് നീന്ന് മടങ്ങിയെത്തിയ ഒരു പന്തക്കൽ നിവാസിക്കും ഇന്ന് പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 654 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 13 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 16-12-2020) - 99.

Post a Comment

Previous Post Next Post