മയ്യഴിയുടെ വാനമ്പാടി കൃഷ്ണേന്ദു നമ്പ്യാർ പാടി അഭിനയിച്ച ആദ്യ കൃഷ്ണഭക്തിഗാന ആൽബമായ "കൃഷ്ണാർഘ്യം" ൻ്റെ ഓഡിയോ CD പ്രകാശനം ശിശുദിനമായ Nov.14 ദീപാവലിനാളിൽ രാവിലെ 8 മണിക്ക് മാഹി ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ച് പ്രശസ്ത സംഗീതഞ്ജനായ ശ്രീ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, മാഹി കോളേജ് അധ്യാപകനായ പ്രഫ: ശ്രീ പി. രവീന്ദ്രന് നൽകി നിർവഹിച്ചു. ഓഡിയോ CD യുടെ ആദ്യ കോപ്പികൾ Excel Public School Principal ശ്രീമതി സതി കുറുപ്പിനും മാഹിയിലെ മാധ്യമപ്രവർത്തകനായ ശ്രീ സോമൻ പന്തക്കലിനും നൽകുന്ന ചടങ്ങും, കൂടാതെ ആൽബത്തിൻ്റെ പിന്നണി പ്രവർത്തകരെ,വിശിഷ്ടാതിഥികൾ ആദരിക്കുന്ന ചടങ്ങും ഉണ്ടായി.
മതമൈത്രിയുടെ പ്രതീകം കൂടിയായി ഈ ചടങ്ങ്.
ഈ വർഷത്തെ പുതുച്ചേരി സംസ്ഥാന അവാർഡ് ജേതാവ് അഷ്റഫ് സാർ ഗായിക കൃഷ്ണേന്ദുവിനേയും, കലൈലാമണി പുരസ്ക്കാര ജേതാവ് രാജീവൻ സാർ ആൽബത്തിൻ്റെ സംഗീത സംവിധായകൻ പവിത്രരാജിനേയും, സി.കെ സുനിൽ കുമാർ ഗാനരചയിതാവ് ആനന്ദ് കുമാർ പറമ്പിത്തിനേയും, ജയിംസ് സി ജോസഫ് ,ഓർക്കസ്ട്രേഷൻ ചെയ്ത ശശി വള്ളിക്കാടിനേയും ആദരിച്ചു.

Post a Comment