വടകര :കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 8 മാസമായി അടഞ്ഞുകിടന്ന വടകര നാട്യകലാക്ഷേത്രത്തിൽ പ്രശസ്ത നർത്തകി ലിസിമുരളീധരൻ ' നൃത്ത പരിശീലന ക്ലാസുകൾ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ലാസുകൾ നടക്കുന്നത് ,തർമ്മൽ സ്കാനിങ്ങിന് ശേഷമാണ് കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കുന്നത് .സാമൂഹിക അകലം പാലിച്ചുകൊണ്ട് ഓരോ ബാച്ചുകൾക്ക് പ്രത്യക സമയം ക്രമീകരിച്ചിട്ടുണ്ട്. 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ ക്ലാസിൽ എത്തേണ്ടതില്ല എന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഈ രോഗത്തെക്കുറിച്ചുള്ള ആശങ്കയും ഭയവും വിട്ടുമാറിയിട്ടില്ല. പലർക്കും ക്ലാസിൽ വരാൻ ഏറെ തല്പര്യമുണ്ടെങ്കിലും പല രക്ഷിതാക്കളും ആശങ്കയിലാണ്. പഴയതുപോലെ തിരിച്ചു വരാൻ ഇനിയും ഏറെ സമയമെടുക്കും
സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പലരും ക്ലാസുകൾ തുടങ്ങാൻ മടിച്ചു നില്ക്കുകയാണ് പല സ്ഥലങ്ങളിലും ബസ്സ് ഗതാഗതം പൂർണ്ണമായും പുന:സ്ഥാപി ച്ചിട്ടില്ല.ചിലങ്കയുടെ നാദം നിലച്ചിട്ട് 8 മാസമായി .ഒട്ടേറെ പ്രോഗ്രാമുകൾ നഷ്ടപ്പെട്ടു. ഇപ്പോൾ പല കുട്ടികൾക്കും ഓൺലൈൻ ക്ലാസിനോടാണ് താല്പര്യം. ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ നടന്നുവരുന്നു.അത് തുടർന്ന് പോകും
സ്ക്കൂളുകൾ തുറന്നാൽ മാത്രമേ ക്ലാസുകൾപൂർവ്വസ്ഥിതിയിലാവുകയുള്ളുവെന്ന് നർത്തകി ലിസിമുരളീധരൻ പറഞ്ഞു.

Post a Comment