o റോഡ് ഗതാഗതയോഗ്യമല്ല ന്യൂ മാഹിയിൽ യു ഡി എഫ് റോഡിൽ തേങ്ങയുടച്ച് പ്രതിഷേധിച്ചു
Latest News


 

റോഡ് ഗതാഗതയോഗ്യമല്ല ന്യൂ മാഹിയിൽ യു ഡി എഫ് റോഡിൽ തേങ്ങയുടച്ച് പ്രതിഷേധിച്ചു


 നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് മുമ്പ് ന്യൂമാഹിയിലെ യു.ഡി.എഫ് സ്ഥാനാർഥികൾ തകർന്നു കിടക്കുന്ന ഗതാഗത യോഗ്യമല്ലാത്ത ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൽ തേങ്ങയുടച്ച് പ്രതിഷേധം അറിയിച്ചു . ബുധനാഴ്ച രാവിലെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് മുമ്പാണ് രണ്ടാം വാർഡ് സ്ഥാനാർഥി സി.ആർ.റസാഖും മൂന്നാം വാർഡ് സ്ഥാനാർഥി ദിവിതയും തകർന്ന റോഡിൽ പ്രതീകാത്മകമായി തേങ്ങാ ഉടച്ചത് . ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിനടുത്ത കുന്നോത്ത് പുരുഷുവിന്റെ കടക്ക് സമീപത്തെ റോഡിലാണ് തേങ്ങാ ഉടച്ചത് . പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയപ്പോഴും പഞ്ചായത്ത് ഭരിച്ച ഇടത് മുന്നണി റോഡിനെ അവഗണിച്ചു


വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ ആരോഗ്യ കേന്ദ്രത്തിലെത്താൻ രോഗികൾക്ക് സാധിക്കുന്നില്ല . ഓട്ടോറിക്ഷകൾക്ക് ഈ റോഡിലൂടെ ഓടാൻ കഴിയുന്നില്ല . രോഗികൾ , പ്രായമായവർ , ഗർഭിണികൾ തുടങ്ങിയവർ ആരോഗ്യ കേന്ദ്രത്തിലെത്താൻ ദുരിതമനുഭവിക്കുകയാണ് . നാലാം വാർഡ് സ്ഥാനാർഥി കെ . കെ.ഹാരിസ് , കുന്നോത്ത് പുരുഷു , യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അസീസ് പെരുമുണ്ടേരി , കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി വി.കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post