o പി.ആർ.ടി.സി. ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പളം ലഭിച്ചു
Latest News


 

പി.ആർ.ടി.സി. ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പളം ലഭിച്ചു


 *പി.ആർ.ടി.സി.  ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പളം ലഭിച്ചു* 

മയ്യഴി: ആറുമാസത്തെ ശമ്പളം കുടിശ്ശികയുള്ള പോണ്ടിച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (പി.ആർ.

ടി.സി.) ജീവനക്കാർക്കും തൊഴിലാളികൾ ക്കും രണ്ടുമാസത്തെ ശമ്പളം ലഭിച്ചു. മേയ്, ജൂൺ മാസത്തെ

ശമ്പളമാണ് ലഭിച്ചത്. ഇനിയും നാലുമാസത്തെ ശമ്പളം ലഭിക്കാനുണ്ട്. കഴിഞ്ഞദിവസം 3.07 കോടി രൂപ ശമ്പളം നൽകുന്നതിനായുള്ള ഫയലിൽ ലഫ്. ഗവർണർ ഒപ്പുവെച്ചിരുന്നു. അതേസമയം മൂന്നുമുതൽ ആറുവർഷത്തെ ശമ്പളക്കുടിശ്ശികയുള്ള പാസിക്, പാപ്സ്കോ ജീവനക്കാർക്ക് ദീപാവലി കഴിഞ്ഞിട്ടും ആശ്വാസമാവാൻ

ഏതാനും മാസത്തെയെങ്കിലും ശമ്പളം നൽകാൻ അധികൃതർ

തയ്യാറാവാത്തതിൽ ജീവനക്കാർക്ക് പ്രതിഷേധവും നിരാശയുമാണുള്ളത്.

കഞ്ഞി കുടിക്കാനുള്ള വേതനമെങ്കിലും തരു എന്ന മുദ്രാവാക്യവുമായി രണ്ടാഴ്ച മുമ്പാണ് ജീവനക്കാരുടെ ഭാര്യമാർ മാഹിയിൽ

സമരം നടത്തിയത്.

Post a Comment

Previous Post Next Post