മാഹി: കെ.സി വേണുഗോപാലിൻ്റെ വീട് സന്ദർശിക്കുവാനായാണ് മുഖ്യമന്ത്രി ഇന്ന് മാഹിയിലെത്തിയത്. മൂന്ന് മണിക്ക് ശേഷം മാഹി ഗവൺമെൻ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പള്ളൂർ ബൈപ്പാസ് റോഡിലെത്തി സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കി.
ശേഷം സ്പിന്നിങ്ങ് മില്ലിലെത്തി എൻ ടി സി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.
മിൽ തുറന്ന് പ്രവർത്തനമാരംഭിക്കാൻ സംസ്ഥാനസർക്കാരിൻ്റെ ഭാഗത്തു നിന്നും എല്ലാ വിധ സഹായ സഹകരണമുണ്ടാവുമെന്നും, അതിന് വേണ്ടി കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നും സമരനേതാക്കളെ മുഖ്യമന്ത്രി അറിയിച്ചു.
കെ.സി വേണുഗോപൽ എം പി യുടെ വീട് സന്ദർശിച്ച ശേഷം ഇന്നുതന്നെ അദ്ദേഹം പുതുച്ചേരിയിലേക്ക് മടങ്ങും



Post a Comment