മാഹി കോവിഡ്-19 റിപ്പോർട്ട്
21-11-2020, 6.30 PM
ഇന്ന് മാഹിയിൽ 13 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ഇതിൽ 12 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും ഒരു ടെസ്റ്റ് കേരളത്തിൽ നടത്തിയതാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ പാറക്കലിലെ രണ്ട് പേർക്കും വളവിലില് നാല് പേർക്കും പള്ളൂരിലെ രണ്ട് പേർക്കും ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ പാറാലിൽ താമസിക്കുന്ന ഒരാൾക്കും ചാലക്കരയിൽ താമസിക്കുന്ന ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
അന്യസംസ്ഥാനത്ത് നിന്ന് മടങ്ങിയെത്തി മുണ്ടോക്കിൽ താമസിക്കുന്ന ഒരാൾക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പന്തക്കലിൽ താമസിക്കുന്ന ഒരാൾക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
പാറാലിൽ താമസിക്കുന്ന ഒരാൾക്ക് ഇന്ന് തലശ്ശേരി ടെലി ഹോസ്പിററലിൽ നടന്ന കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 178 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 8 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 21-11-2020) - 105.
ഒരു രോഗി വെൻറിലേറ്ററിൻ്റെ സഹായത്തോടെ ഐ.സി.യു.വിൽ ആണ്.
.

Post a Comment