ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ മാഹി നെഹ്രു യുവകേന്ദ്രയുടെയും ചാലക്കര എം.എ.എസ്.എം.വായനശാല & യൂത്ത് സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ പതിനാലിനു ശിശുദിനം വെർച്ച്വൽ രീതിയിൽ ആഘോഷിക്കും. പ്രധാനാധ്യാപകനും ചലച്ചിത്ര പിന്നണി ഗായകനുമായ എ.മുസ്തഫ രാവിലെ പതിനൊന്നു മണിക്ക് ആഘോഷ സമ്മേളനവും ഒപ്പം സ്കൂൾ കലോത്സവവും ഉദ്ഘാടനം ചെയ്യും! മാഹി നെഹ്രു കേന്ദ്ര കോഡിനേറ്റർ കെ. രമ്യ അധ്യക്ഷത വഹിക്കും.എം.. ശ്രീജയൻ , എ.ടി.പത്മജ, കെ.വി.സന്ദീവ്, രൂപേഷ് ബഹ്മം. സുനിത വി എന്നിവർ സംസാരിക്കും. തുടർന്നു പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ വെർച്ച്വൽ അവതരണമുണ്ടാകും. ചാച്ചാജിയുടെ വേഷമണിഞ്ഞ കുട്ടികളുടെ കുടുംബ സെൽഫി. നെഹ്രുത്തൊപ്പി നിർമ്മാണം എന്നിവയും ഉണ്ടാകും. സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി തുടർന്നു വരുന്ന ദിവസങ്ങളിൽ വിവിധ കലാ ഇനങ്ങളിൽ സ്കൂൾ തല മത്സരങ്ങളും നടത്തും. വീട്ടിലിരിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികോല്ലാസത്തിനു അവസരമുണ്ടാക്കുന്ന ഇടപെടലുകളായി വിദ്യാലയത്തിൽ ഓണാഘോഷം മുതൽ സംഘടിപ്പിച്ചു തുടങ്ങിയ വെർച്ച്വൽ പരിപാടികൾക്ക് രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്!
ശിശുദിനാഘോഷം
MAHE NEWS
0

Post a Comment